കവിത
റാന്തൽ
തിരിയായിരുന്നു തിരഞ്ഞതും
തിരയിൽ അലിഞ്ഞതും ,
മഴ നനയാതെ ഓരങ്ങളിൽ
കാത്തിരുന്നു,
നനഞ്ഞു കുതിർന്നവരെ !
വൈകിയാലും വഴിത്തിരിവായി
വഴിപാതകൾ നീളെ
മയങ്ങിയാലും മങ്ങുകയില്ലതാനും.
മണൽത്തരികൾ തഴുകാത്തത്രയും
ലോലമാം ശാഖനിരകൾ,
തുളയാതെ തുളയ്ക്കാതെ
നോവിക്കാതെ തീരെ.
പാതിരാവിൽ പാതിമുഖത്തെ
പ്രതിച്ഛായ മങ്ങുംനേരം,
പ്രതീക്ഷകൾ ചിറകുകളേന്തി
പരവതാനി വാനിലുയർന്നു.
രാവിന്റെ നേർത്ത നിലാവ്
ആദിയോടുറ്റ് നോക്കും !
തൊലിയിലൂടെ നീങ്ങാൻ പതിയെ,
ഞരമ്പുകൾ കയറിയിറങ്ങി.
അരികത്തും , അകലത്തും അലിവായ്
കൂട്ടായൊരു നേർത്ത തേങ്ങൽ,
പൊഴിയും കണ്ണീരിന്റെ ഉറകൾ
പതിയെ തറയിൽ പതിയവെ.
ധീരനല്ല , ഭീരുവല്ല
ഭയമില്ല ,ഭയപ്പെടുത്തില്ല
നിലാവിന്റെ അവസാന പുഞ്ചിരി.

