കവിത
പൂവ്
വിടർന്നും വാടിയും മൊരിഞ്ഞും
ദ്രവിക്കാനിരിക്കുന്ന ചെടിത്തണ്ട് കാൺകെ,
മഴക്കാറുകൊണ്ടൊരു മഴത്തുള്ളി വീണു,
ചെടിച്ചോട്ടിലെങ്ങോ മഴത്തുള്ളി തൊട്ടു.
തൻ ഉഷ്ണമാം ചുണ്ടുകൾ
പൂവുതൻ ശിരസ്സിൽ സ്പർശിക്കുന്ന നിമിഷം,
മഴത്തുള്ളി തൊട്ടതോ മാഹേന്ദ്രജാലം!
തരിച്ചൂ, തുടിച്ചൂ ചെടിത്തണ്ടിലെങ്ങും.
മരിക്കാനിരിക്കുന്ന ചെടിത്തണ്ടുതോറും
കുനുത്തൂ, കുരുത്തൂ, മുളപ്പായി, പൊടിപ്പായി.

