ഇടവഴി
ജ്വലിച്ചുനിൽകുന്ന ആ രാവിൽ പതിവിലും വിപരീതമായ ഒരു ഇളം തെന്നൽ അടിച്ചു വീശുന്നുണ്ട്. ഇരുട്ടിൽ മൂടിയ മുഴുവൻ വീടുകൾക്കിടയിലായി ഒരു വീട്ടിൽ മാത്രം മങ്ങിയ വെളിച്ചം പ്രൗജ്വലമായി തന്നെ നിലകൊള്ളുന്നുണ്ട് .അമിതബഹളങ്ങളും ആനന്ദ ആശിർവാദങ്ങളൊ ന്നും അവിടെയുള്ള രണ്ടു കുട്ടികളിൽ കാണാനില്ല. അക്ഷരമുത്തുകൾ നുകരാനായി സ്കൂൾ പടികൾ കയറാൻ തുടങ്ങിയ ആറു വയസ്സുകാരനായതു കൊണ്ടാവാം അവനാ ഉറക്കത്തിൻ്റെ മന്ദഗതിയിൽ നിന്നും മുക്തനാവാതെ നിൽക്കുന്നത്. നാലുമാസം പഴക്കമുള്ള അടക്ക മാത്രം അവശേഷിക്കുന്ന ആ കാർപോർച്ചിൽനിന്നും ഒരു വാഹനം ചലിക്കാൻ തയ്യാറെടുക്കുന്നു .വാതിലിൻ്റെ ചാവി ചെടികളാൽ നിറഞ്ഞ വീടിന്റെ അങ്കണത്തിൻ്റെ ഒത്ത നടുവിലുള്ള ചട്ടിയിൽ വെച്ച് ആ ഉമ്മ എന്തെന്നില്ലാത്ത സന്തോഷവുമാ യി കാർ ഡോറുകൾ ആകാംശയോടെ തുറക്കുന്നു . കാർ ചലിച്ചതും ഉറക്കത്തിൻ്റെ അഭലക്ഷണങ്ങൾ ആ കുട്ടികളുടെ വദനത്തിൽനിന്നും എടുക്കപ്പെട്ടതായി കണ്ടുതുടങ്ങിയിരുന്നു. മണിക്കൂറുകളുടെ യാത്രക്ക ന്ത്യമെന്നോണം അവർ എയർപോർട്ടിൻ്റെ വിശ്വ കവാടവും കഴിഞ്ഞ് മുന്നോട്ട് ചലിക്കുന്നു . സൂര്യൻ ഉദി ക്കാൻ മിനിറ്റുകൾ മാത്രമേ ബാക്കിയുള്ളുവെന്ന ഉമ്മയുടെ സംസാരത്തിനു പിറകേ ഒരു ഫോൺ കോൾ അലറി എത്തി . പിന്നീട് ഫോൺ നിയന്ത്രണം തെറ്റി തറയിൽ വീഴുന്നു. ആ പാവം യുവതി നിയന്ത്ര ണഭേതകമായി ചുവരിനോട് ചേരുന്നു . വന്ന കാർ തിരിച്ച് വഴികൾ താണ്ടി അകലേക്ക് മാഞ്ഞപ്പോൾ, താണ്ടിയ ഇടവഴികൾ അതിശീക്രം പിന്തള്ളി ആ ആംബുലൻസ് കുതിക്കുന്നു, കൂടെ ഒരു വെള്ള ശീല യിലെ ശരീരവും ഒരു വെള്ളയിലായി തീരാനുള്ള ഹൃദയവും .ദുഃഖം തളംകെട്ടിയ വരാന്തകൾക്കപ്പുറം ആ വെളുത്തവാഹനം എന്തോ ചെയ്തുതീർക്കാനുള്ള ദ്രുതഗതിയിൽ വരുന്നു.

